മിനി കൂപ്പര്‍ കാര്‍ ; കാരാട്ട് ഫൈസലിന് ആര്‍.ടി.ഒയുടെ നോട്ടീസ്

minicooper

മലപ്പുറം: നികുതി വെട്ടിച്ച്‌ മിനി കൂപ്പര്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു.

നികുതി അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകളും വാഹനത്തിന്റെ രേഖകളുമായി ഏഴ് ദിവസത്തിനകം മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ഹാജരാവാനാണ് കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ ആവശ്യപ്പെട്ടിരിക്കുന്നത്.

10 ലക്ഷം രൂപ നികുതി വെട്ടിച്ചാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കാരാട്ട് ഫൈസല്‍ കേരളത്തില്‍ ഉപയോഗിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ ജനജാഗ്രതാ യാത്രയ്ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത് വിവാദമായിരുന്നു.

Top