ശ്രീറാമിന്റേയും വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പ്

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റയും വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പ്. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് കൈപ്പറ്റിയിട്ടില്ലന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റ വിശദീകരണം.

തുടര്‍ച്ചയായ നിയമലംഘനമുണ്ടെങ്കിലേ ലൈസന്‍സ് റദ്ദാക്കാനാകു. ഇത് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാമിന്റ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനേ പറ്റൂ. സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടീസ് നല്‍കിയെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ് കൈപ്പറ്റിയത്.

വഫ ഫിറോസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും കാണാനായില്ല. രണ്ടുപേരില്‍ നിന്നും വിശദീകരണം കിട്ടാതെ നടപടിയെടുക്കാനാകില്ല. മാത്രമല്ല അപകടമുണ്ടാക്കിയ വാഹനം പരിശോധിച്ചതിന്റ റിപ്പോര്‍ട്ടും വേണം. വാഹനം പരിശോധിക്കാനായി പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കിയത് മൂന്നുദിവസം മുമ്പാണ്.

ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ പി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ച​ത്. കേ​സി​ല്‍ ശ്രീ​റാ​മി​ന് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Top