ആർടിജിഎസ് സംവിധാനം ഇനി ഇന്ത്യയിൽ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും

ൽഹി: ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായുള്ള റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം ഡിസംബർ 14 തിങ്കളാഴ്ച മുതൽ 24 മണിക്കൂറും ലഭ്യമാകും. ഇതോടെ ആർടിജിഎസ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. വന്‍കിട പണമടപാട് നടത്തുന്നവര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പുതിയ തീരുമാനം ഗുണകരമാകും.

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന ഈ സംവിധാനത്തിലൂടെ മിനിമം ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന തുക രണ്ടുലക്ഷം രൂപയാണ്. അതിനുമുകളില്‍ എത്ര രൂപവരെ വേണമെങ്കിലും കൈമാറാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ചില ബാങ്കുകൾ 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും ആർടിജിഎസ് ലഭ്യമാകുമെന്ന് ഒക്ടോബറിൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു.

Top