ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലക്കേസ്: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സുരേന്ദ്രന്‍

ന്യൂഡല്‍ഹി: പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ദില്ലിയിലെ അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നത്.

കേന്ദ്ര മന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരും പൊലീസും ചേര്‍ന്ന് സഞ്ജിത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

തൃശൂര്‍ സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ബിജെപി അധ്യക്ഷന്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അതിനിടെ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. സഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരില്‍ ഒരാളാണ് അറസ്റ്റിലായത്.

Top