വോട്ട് തേടി വരുന്നവരുടേതു പോലെയല്ല ഭഗവാന്‍ കൃഷ്ണന്റെ സ്‌നേഹം: മോഹന്‍ ഭാഗവത്

Mohan Bhagwat

കോഴിക്കോട്: വോട്ട് തേടി വരുന്നവരുടേതു പോലെയല്ല ഭഗവാന്‍ കൃഷ്ണന്റെ സ്‌നേഹമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്.

ഒരുപോലെ തന്നെ എല്ലാവരെയും സ്‌നേഹിച്ചിരുന്ന കൃഷ്ണന്‍ സമത്വത്തിലാണ് വിശ്വസിച്ചിരുന്നതെന്നും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ നേതൃത്വത്തില്‍ നടന്ന മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് മോഹന്‍ ഭാഗവത് പറഞ്ഞു.

ദൂരെ എവിടെയോ നിന്ന് അനുഗ്രഹം ചൊരിയുകയായിരുന്നില്ല കൃഷ്ണന്‍. നമ്മോടൊപ്പവും ഓരോരുത്തരുടെ ഉള്ളിലും കൃഷ്ണന്റെ സാന്നിധ്യമുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൃഷ്ണനായി തീരണം.ഏതെങ്കിലും നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള സ്വാര്‍ഥ മനോഭാവമായിരുന്നില്ല കൃഷ്ണന്റേത്. പരിശുദ്ധവും സാത്വികവുമായ പ്രേമമായിരുന്നു കൃഷ്ണന് ഉണ്ടായിരുന്നത്. എല്ലായ്‌പോഴും വിജയിച്ച ഒരു രാഷ്ട്രീയക്കാരന്‍ കൂടിയാണ് കൃഷ്ണന്‍. ഭയമെന്ന വികാരം കൃഷ്ണനെ ബാധിച്ചിരുന്നില്ല, അദ്ദേഹം വ്യക്തമാക്കി.

Top