RSS to strengthen CPIM protest all over the nation

കോയമ്പത്തൂര്‍ : സിപിഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രതിക്ഷേധം ശക്തമാക്കണമെന്ന് ആര്‍.എസ്.എസ് ആഹ്വാനം.

കോയമ്പത്തൂരില്‍ ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഇത് സംബന്ധമായ പ്രമേയം അവതരിപ്പിച്ചത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്തിന്റെ സാന്നിദ്ധ്യത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാ ജോഷിയാണ് മുഖ്യ പ്രമേയം അവതരിപ്പിച്ചത്.

സിപിഎമ്മിനെതിരെ അടുത്തിടെ നടത്തിയ പ്രതിഷേധ സമരങ്ങളുടെ റിപ്പോര്‍ട്ടും സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിന് പുറമെ ബംഗാളിലും സിപിഎം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും നേരിടാന്‍ ദേശീയ തലത്തില്‍ നടപടി ശക്തമാക്കാനും പ്രതിനിധി സഭയില്‍ നിര്‍ദേശമുയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 500 പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിട്ടുണ്ട്.

Top