ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രചാരണ രംഗത്ത് നേരിട്ടിറങ്ങാന്‍ ആര്‍എസ്എസ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രചാരണ രംഗത്ത് നേരിട്ടിറങ്ങാന്‍ ആര്‍എസ്എസ്. ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് യോഗം അടുത്ത മാസം 10ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തു.

ലക്ഷ്യ 2024 എന്ന പേരിലാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ യോഗം ആര്‍എസ്എസ് സംഘടിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച് 10ന് കൊച്ചി ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററിലാണ് യോഗം. പരിപാടിയില്‍ സംസ്ഥാനത്തെ സംഘപരിവാര്‍ അനുകൂല ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ പങ്കാളിത്തം ഉറപ്പാക്കും.

ആര്‍എസ്എസ്-ബിജെപി ദേശീയ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കുമെന്നാണ് വിവരം. ബിജെപി പ്രചാരണ സംവിധാനം സംസ്ഥാനത്ത് ശക്തമല്ലെന്ന് സംഘടനയ്ക്കുള്ളില്‍ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് നേരിട്ട് കളത്തിലിറങ്ങുന്നത്.

Top