rss threat case against rss leader

ഭോപാല്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉയര്‍ത്തിയ ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.

ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ പരിശോധിച്ചശേഷം അക്രമത്തിന് പ്രേരിപ്പിച്ചതിനാണ് ഐ.പി.സി 505 വകുപ്പ് പ്രകാരം നടപടിയെന്ന് ഉജ്ജയിനി എസ്.പി എം.എസ്.വര്‍മ്മ അറിയിച്ചു.

ചന്ദ്രാവത്തിനെ എല്ലാ സംഘടനാച്ചുമതലകളില്‍ നിന്നും ആര്‍എസ്എസ് നീക്കിയിരുന്നു.

പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്ന പ്രസ്താവനയ്‌ക്കെതിരെ ആര്‍.എസ്.എസില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്നതോടെ ചന്ദ്രാവത്ത് പ്രസ്താവന പിന്‍വലിച്ചിരുന്നു.

Top