rss threat against pinarayi on assembly

pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ വധഭീഷണിയില്‍ അപലപിച്ച് നിയമസഭ പ്രമേയം പാസാക്കി.

ഐക്യകണ്‌ഠേനയാണ് സഭ പ്രമേയം പാസാക്കിയത്. മന്ത്രി എ കെ ബാലനാണ് പ്രമേയം അവതരിപ്പിച്ചത്.

ചന്ദ്രാവത്തിനെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് നിര്‍ഭാഗ്യകരമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

ശക്തമായ വകുപ്പുകള്‍ ചന്ദ്രാവത്തിനെതിരെ ചുമത്തണമെന്ന ആവശ്യവും പ്രമേയത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പ്രമേയത്തിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്ന ചന്ദ്രാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുന്നതിന് പ്രതികാരമായി മുഖ്യമന്ത്രിയുടെ തല കൊയ്യണമെന്നായിരുന്നു ചന്ദ്രാവത്തിന്റെ പ്രസംഗം.

Top