ശബരിമല വിഷയം; നിയമനിര്‍മ്മാണം മാത്രമാണ് പരിഹാരമെന്ന് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിനെ വളര്‍ത്തുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നാണ് ബിജെപി പറഞ്ഞത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Top