സ്‌കൂള്‍ പഠനകാലത്ത് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് എസ്. രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: 15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നും അദ്ദേഹം പറയുന്നു.

സങ്കുചിതമായ ദേശീയ ബോധത്തേക്കാള്‍ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും ഈയൊരു കാഴ്ചപ്പാടിലാണ് ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കുന്നത്. എസ്. രാമചന്ദ്രന്‍ പിള്ള പറയുന്നു. തുടര്‍ന്ന് ഇടത് ആശയങ്ങളോട് അടുക്കുകയും 18-ാം വയസുമുതല്‍ താന്‍ പാര്‍ട്ടി അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 64 വര്‍ഷമായി താന്‍ പാര്‍ട്ടി അംഗമാണെന്നും എസ്. രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Top