ബിജെപിയും സിപിഐഎമ്മും കേരളത്തെ കൊലക്കളമാക്കി മാറ്റുന്നു; ആഞ്ഞടിച്ച് ചെന്നിത്തല

chennithala

കൊച്ചി: ആര്‍എസ്എസിന്റെ അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസ് പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായി താഴുന്നുവെന്നും ബിജെപിയും സിപിഐഎമ്മും കേരളത്തെ കൊലക്കളമാക്കി മാറ്റുകയാണെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുവാനാണ് സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ ആര്‍എസ്എസ് ആക്കുകയാണ്, ചെന്നിത്തല വ്യക്തമാക്കി.

Top