പൊലീസ് പിക്കറ്റ് പോസ്റ്റ് അല്ല ലക്ഷ്യം, കതിരൂര്‍ മനോജ് സേവാ കേന്ദ്രം; പ്രബേഷിന്റെ മൊഴി

കതിരൂര്‍: പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷാണ് പൊലീസ് പിടിയിലായത്. ഇയാള്‍ സംഭവം നടത്തി കോയമ്പത്തൂരിലേക്ക് കടന്നു കളഞ്ഞിരുന്നു. ഇവിടെ നിന്നുമാണ് ഇയാളെ പിടികൂടിയത്. എസ്‌ഐ നിജീഷ്, കോണ്‍സ്റ്റബിള്‍മാരായ റോഷിത്ത്, വിജേഷ് എന്നിവരാണ് പ്രബേഷിനെ കസ്റ്റഡിയിലെടുത്തത്.

നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിന് സമീപം ബോംബെറിഞ്ഞ്, സംഭവസ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കലായിരുന്നു ലക്ഷ്യം എന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പൊലീസ് പിക്കറ്റ് പോസ്റ്റ് അല്ലായിരുന്നു ലക്ഷ്യം എന്നും അടുത്തുള്ള കതിരൂര്‍ മനോജ് സേവാ കേന്ദ്രമായിരുന്നെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

പ്രബേഷിന്റെ പേരില്‍ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ജനുവരി 16-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാര്‍ റോഡില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം നടന്നത്.

Top