ശബരിമല വിധി സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഉണ്ടാക്കിയെന്ന് ആര്‍എസ്എസ്

Mohan Bhagwat

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയാണ് സുപ്രീം കോടതിയുടേതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. വിജയദശമി പ്രസംഗത്തിലാണ് മോഹന്‍ ഭാഗവത് നിലപാട് വ്യക്തമാക്കിയത്. സമൂഹത്തില്‍ സമവായമില്ലാതെ സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചില്ല. മതനേതാക്കളെയും പുരോഹിതരെയും കൂടി വിശ്വാസത്തില്‍ എടുക്കണമായിരുന്നു. വിധി സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഉണ്ടാക്കിയെന്നും ആര്‍എസ്എസ് വ്യക്തമാക്കി.

സുപ്രീം കോടതി വിധിയെ ആദ്യമായി സ്വാഗതം ചെയ്തത് ആര്‍എസ്എസ് ആയിരുന്നു. എന്നാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ആര്‍എസ്എസ് നിലപാടില്‍ മലക്കം മറിഞ്ഞത്.

Top