ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സംവരണ ആശയത്തെ പൂര്‍ണ്ണമായും അനുകൂലിക്കുന്നുവെന്ന് ആര്‍എസ്എസ്

RSS , BJP ,Narendra Modi

ന്യൂഡല്‍ഹി : സമൂഹ്യവും സാമ്പത്തികവുമായ അന്തരം അകറ്റാന്‍ സംവരണം ആവശ്യമാണെന്ന് ആര്‍എസ്എസ്. സംവരണത്തിന്റെ ഗുണഭോക്താക്കള്‍ ഇത് ആവശ്യമാണെന്ന് കരുതുന്ന കാലത്തോളം സംവരണം നിലനിര്‍ത്തണമെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു.

ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സംവരണ ആശയത്തെ ആര്‍എസ്എസ് പൂര്‍ണ്ണമായും അനുകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും ശ്മശാനങ്ങളും ജലസംഭരണികളും എല്ലാ ജാതിയിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററില്‍ അപാകതകളുണ്ടെന്നും ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗ്ലാദേശില്‍ നിന്നുള്ള 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ അസമിലുണ്ടെന്നും ഇവരെല്ലാം മുന്‍ സര്‍ക്കാരില്‍ നിന്ന് നിയമപ്രകാരമുള്ള രേഖകള്‍ കൈക്കലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായത് ഇക്കാരണത്താലാണെന്നും ദത്താത്രേയ വ്യക്തമാക്കി. പുഷ്‌കറില്‍ നടന്ന മൂന്ന് ദിവസത്തെ ആര്‍എസ്എസ് കോര്‍ഡിനേഷന്‍ മീറ്റിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദത്താത്രേയ.

Top