RSS not ideologically different from IS: R. Mohan Gopal

കൊല്‍ക്കത്ത: ആര്‍എസ്എസും ഐഎസ് ഭീകരരും തമ്മില്‍ പ്രത്യയശാസ്ത്രപരമായി വ്യത്യാസമൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍. മോഹന്‍ ഗോപാല്‍.

ആര്‍എസ്എസും ഐഎസും തമ്മില്‍ യാതൊരുവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ടുകൂട്ടരും ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെവിടെയുമുള്ള മതേതര രാഷ്ട്രങ്ങളെ ഇല്ലാതാക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരീസിലെ ഭീകരാക്രമണം നമുക്കുള്ള മുന്നറിയിപ്പാണ്. മത തീവ്രവാദം എങ്ങനെയാണ് ജനാധിപത്യ സമൂഹത്തെ ഇല്ലാതാക്കുന്നതെന്നാണ് പാരീസ് മുന്നറിയിപ്പ് നല്‍കുന്നത്. മത പ്രത്യയശാസ്ത്രങ്ങളെ എങ്ങനെയാണ് വര്‍ഗീയ ശക്തികള്‍ ദുരുപയോഗം ചെയ്യുന്നതെന്നും ഇത് പറഞ്ഞുതരുന്നു. അദ്ദേഹം വ്യ്ക്തമാക്കി.

Top