rss next aim is kerala and bangal

rss

ന്യൂഡല്‍ഹി: ബിജെപി ഉത്തര്‍പ്രദേശ് ഭരണം പിടിച്ചതോടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളും കേരളവുമെന്നു റിപ്പോര്‍ട്ട്.

ഈയാഴ്ച കോയമ്പത്തൂരില്‍ ചേരുന്ന ആര്‍എസ്എസ് ഭാരവാഹികളുടെ അഖിലഭാരതീയ പ്രതിനിധി സഭ കേരളവും ബംഗാളും പിടിക്കാനുള്ള കര്‍മ്മ പദ്ധതി തയാറാക്കും.

കേരളത്തേക്കാള്‍ മുന്‍ഗണന പശ്ചിമ ബംഗാളിനാണെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി. ഭൂരിപക്ഷസമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു.

ബംഗാളില്‍ സാധാരണ ജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ആര്‍എസ്എസിനെതിരെയാണ് തുടര്‍ച്ചയായി ആക്രമണം നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ്സായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാനും ബിജെപിക്ക് കഴിഞ്ഞിരുന്നു.കൂടാതെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ട് ശതമാനം ഇരട്ടിയോളമാക്കാനും ബംഗാളില്‍ രണ്ടര ഇരട്ടിയായി വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കേരളവും ബംഗാളും അടുത്ത ലക്ഷ്യമായി സംഘടന കാണുന്നത്

Top