കൊച്ചിയിലെ ശിവക്ഷേത്രത്തില്‍ ആര്‍എസ്എസ് യോഗം; 30 പേര്‍ക്കെതിരെ കേസ്

rss

കൊച്ചി: ശിവക്ഷേത്രത്തില്‍ ആര്‍എസ്എസ് യോഗം ചേര്‍ന്നതിന് 30 പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കൊച്ചിയിലെ മരട് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് സാംഘിക് ചേര്‍ന്നിരുന്നു. ഇതിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് സാംഘിക് ഉള്‍പ്പെടെലുള്ള യോഗങ്ങള്‍ ചേരരുതെന്ന ഉത്തരവ് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു.

Top