ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ഭാര്യയും മകനും കുത്തേറ്റു മരിച്ച നിലയില്‍

മുര്‍ഷിദാബാദ്:ആര്‍എസ്എസ് പ്രവര്‍ത്തകനും ഗര്‍ഭിണിയായ ഭാര്യയെയും ആറുവയസുകാരനായ മകനും കൊല്ലപ്പെട്ട നിലയില്‍. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ കുനൈഗഞ്ചില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

അധ്യാപകനായ പ്രകാശ് പാല്‍ (35), ഭാര്യ ബ്യൂട്ടി പാല്‍ (28), മകന്‍ അംഗന്‍ പാല്‍ (6) എന്നിവരാണ് കൊല്ലപ്പെട്ടത്.കുനൈഗഞ്ചിലെ വീട്ടില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നുപേരുടെ ശരീരത്തിലും കുത്തേറ്റിട്ടുണ്ട്. കൂടാതെ, കുട്ടിയെ കൊലപ്പെടുത്താന്‍ ശ്വാസം മുട്ടിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു പോകുന്ന പ്രകാശിനെ സമീപവാസികള്‍ കണ്ടിരുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.കൊലപാതകങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകികളെക്കുറിച്ചോ കൊലപാതകത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ബന്ധുക്കളെയും സമീപവാസികളെയും ചോദ്യംചെയ്തു കൊണ്ടിരിക്കുകയാണെന്നും പോലീസ് ഓഫീസര്‍ ബറൂണ്‍ ബൈദ്യ പറഞ്ഞു.

Top