രാമക്ഷേത്രം: നിലപാട് മാറ്റി ആര്‍എസ്എസ്; ക്ഷേത്രം ഉടന്‍വേണ്ട

bhaiya ji joshi

ന്യൂഡല്‍ഹി: ആര്‍എസ്എസ് രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റുന്നു. അയോദ്ധ്യയില്‍ 2025ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി വ്യക്തമാക്കി. നേരത്തേ പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്കിടെ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് ഭയ്യാ ജോഷി തന്റെ വാക്കുകള്‍ തിരുത്തിയത്.രാമക്ഷേത്ര നിര്‍മാണത്തിനായി ഉടന്‍ ഓര്‍ഡിനന്‍സ് വേണമെന്നായിരുന്നു അന്ന് ഭയ്യാ ജോഷി ആവശ്യപ്പെട്ടത്.

2025ഓടെ രാമക്ഷേത്രം നിര്‍മിച്ചിരിക്കും, അതാണ് ഞങ്ങളുടെ ആഗ്രഹം, എന്നാണ് അദ്ദേഹത്തിന്റെ പുതിയ വിശദീകരണം. ക്ഷേത്രം പൂര്‍ത്തിയാക്കേണ്ട വര്‍ഷമാണ് 2025 എന്നും, പണിതുടങ്ങേണ്ട വര്‍ഷമല്ല പരാമര്‍ശിച്ചത് എന്നും സുരേഷ് ഭയ്യാ ജോഷി വിശദീകരിക്കുന്നു.

അതേസമയം കോടതി നടപടികള്‍ക്ക് ശേഷം മാത്രമേ രാമക്ഷേത്ര നിര്‍മ്മാണത്തപ്പറ്റി ആലോചിക്കൂ എന്ന സൂചന നേരത്തെ നരേന്ദ്രമോദിയും നല്‍കിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഭയ്യാ ജോഷിയുടെ വിശദീകരണം.

അയോദ്ധ്യ തര്‍ക്കഭൂമി സംബന്ധിച്ച കോടതി നടപടികള്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണത്തിലൂടെ ഉടന്‍ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കണം എന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുമ്പോഴാണ് 2025ഓടെ ക്ഷേത്രം എന്ന പുതിയ ലക്ഷ്യം ആര്‍എസ്എസ് നേതാവ് പ്രഖ്യാപിക്കുന്നത്.

Top