പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ പോലീസ് കസ്റ്റഡിയിൽ

police Case

കണ്ണൂർ:കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ചൂ​​​ര​​​ക്കാ​​​ട്ട് ബി​​​ജു​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തിയ കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ് പിടിയിലായത്. ഇ‍യാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ശനിയാഴ്ച രാത്രി പോലീസ് കണ്ടെടുത്തിരുന്നു.

മൊബൈൽ ഫോണ്‍ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

പ​​​ഴ​​​യ​​​ങ്ങാ​​​ടി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്നു ബൈ​​​ക്കി​​​ൽ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന പ​​​ണ്ടാ​​​ര​​​വ​​​ള​​​പ്പി​​​ൽ രാ​​​ജേ​​​ഷും ബി​​​ജു​​​വും സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കി​​​നെ മു​​​ട്ടം പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം വ​​​ച്ച് ഇ​​​ന്നോ​​​വ കാ​​​റി​​​ലെ​​​ത്തി​​​യ സം​​​ഘം ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി ബി​​​ജു​​​വി​​​നെ ക​​​ഴു​​​ത്തി​​​നു വെ​​​ട്ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ദൃ​​​ക്സാ​​​ക്ഷി രാ​​​ജേ​​​ഷി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ഏ​​​ഴു പേ​​​ർ​​​ക്കെ​​​തി​​​രെയാണ് പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തത്.

Top