പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌നം നല്‍കിയതിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍

k muraleedharan

തിരുവനന്തപുരം: പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌നം നല്‍കിയതില്‍ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തു പോയതു കൊണ്ടാണ് പുരസ്‌കാരം നല്‍കിയതെന്നാണ് മുരളീധരന്‍ പറയുന്നത്.

നമ്പി നാരായണനെതിരെ സെന്‍കുമാര്‍ പരാമര്‍ശം നടത്തിയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശാസ്ത്രജ്ഞനെ ഒരു കൊലപാതകിയുമായി സെന്‍കുമാര്‍ താരതമ്യം ചെയ്തത് തെറ്റായിപ്പോയെന്നും സെന്‍കുമാറിനെ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും നമ്പി നാരായണന് പത്മഭൂഷണ്‍ കൊടുത്തതിനെ പറ്റി ഒന്നും പറയുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.

Top