നാസി ആശയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു; ആര്‍എസ്എസിനെതിരെ ഇമ്രാന്‍

ഇസ്ലമാബാദ്: ആര്‍എസ്എസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വംശശുദ്ധീകരണത്തിലൂടെ കശ്മീരിന്റെ ഘടന മാറ്റാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് നാസി ആശയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ആര്‍എസ്എസ് ചിന്താഗതിയുടെ പ്രതിഫലനമാണെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു ഇമ്രാന്റെ വിമര്‍ശനം.

പാക്ക് അധീന കശ്മീരിലെ കര്‍ഫ്യൂ, അടിച്ചമര്‍ത്തല്‍, കുട്ടക്കൊലകള്‍ എന്നിവയൊക്കെ നാസി ആശയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ആര്‍എസ്എസ് ചിന്താഗതിയുടെ കൃത്യമായ പ്രതിഫലനമാണ്. വംശശുദ്ധീകരണത്തിലൂടെ കശ്മീരിന്റെ ഘടന മാറ്റാനാണ് ശ്രമം. ഹിറ്റ്‌ലര്‍ മ്യൂണിച്ചില്‍ ചെയ്തതിനെ ലോകം കൈയടിച്ചു പ്രീണിപ്പിച്ചതുപോലെ ഇവിടെയും സംഭവിക്കുമോ എന്നതാണു ചോദ്യം- ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

നാസി-ആര്യന്‍ മേധാവിത്വത്തിന്റെ തരത്തിലുള്ള ആര്‍എസ്എസ്-ഹിന്ദു മേധാവിത്വ നീക്കം പാക്ക് അധീന കശ്മീരില്‍ അവസാനിച്ചേക്കില്ല. ഇന്ത്യയിലെ മുസ്ലിംകളെ അടിച്ചമര്‍ത്തിക്കഴിഞ്ഞാല്‍ പിന്നീട് പാക്കിസ്ഥാനെ അവര്‍ ലക്ഷ്യം വയ്ക്കും. ഹിറ്റ്‌ലറുടെ ലബന്‍സ്രോമിന്റെ ഹിന്ദു മേധാവിത്വ പതിപ്പാണ് ഈ നീക്കങ്ങളെന്നും ഇമ്രാന്‍ കുറിച്ചു.

Top