എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗം ആര്‍എസ്എസ് പ്രത്യയശാസ്ത്രം; നിഥിന്‍ ഗഡ്കരി

മുംബൈ: എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരേയൊരു പരിഹാരമാര്‍ഗം ആര്‍എസ്എസ് പ്രത്യയശാസ്ത്രമാണെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി.
രമേഷ് മെഹ്ത എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹിക സാമ്പത്തിക സമത്വം സംബന്ധിച്ചും ദേശീയ സംബന്ധിച്ചുമുള്ള ആര്‍എസ്എസ് പ്രത്യയശാസ്ത്രവും ആര്‍എസ്എസിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനവുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം.

മാര്‍ക്‌സിസവും സോഷ്യലിസവും പരാജയപ്പെട്ട പ്രത്യയശാസ്ത്രമാണ്. ആര്‍എസ്എസിന്റെ സാമൂഹിക സാമ്പത്തിക വികസന മാതൃക ലോകത്തിന് പുതിയ ദിശ കാണിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ എല്ലാ അടങ്ങിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

Top