ആര്‍എസ്എസ്സിന്റെ ത്രിദിന ദേശീയപ്രതിനിധിസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പുണെ: ആര്‍എസ്എസ്സിന്റെ ത്രിദിന ദേശീയപ്രതിനിധിസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച നാഗ്പുരില്‍ തുടക്കമാകും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പ്രധാന നടത്തിപ്പുകാരനായ സര്‍ കാര്യവാഹിനെ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. നിലവിലുള്ള സഹ സര്‍കാര്യവാഹ് ദത്താേത്രയ ഹൊസബലെ ഈ പദവിയിലെത്താന്‍ സാധ്യയുണ്ടെന്നാണ് സൂചന.

ആര്‍എസ്എസിന്റെ പരമാധികാരസഭയെന്ന് അറിയപ്പെടുന്ന എബിപി എസിന്റെ നാഗ്പുര്‍ സമ്മേളനതീരുമാനം രാജ്യത്തെ അറുപതിനായിരത്തോളം ശാഖകളുടെ തീരുമാനമായാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സമ്മേളത്തിന് മുന്നോടിയായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍ കാര്യവാഹ് ഭൈയ്യാജീ ജോഷി, ദത്താേത്രയ ഹൊസബലെ തുടങ്ങിയ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. അടുത്ത് നടക്കാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലും ബിജെപി ഭരണത്തില്‍ എത്തുമെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.

Top