രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

rss

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. ക്ഷേത്ര നിര്‍മാണത്തിന് മോദി സര്‍ക്കാര്‍ ഇതുവരെ നടത്തിയ നീക്കങ്ങള്‍ മതിയാവില്ലെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തി.

കോടതിയില്‍ നിന്നും വിഷയം പാര്‍ലമന്റില്‍ എത്തിച്ച് നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് ആര്‍എസ്എസ് വൃത്തങ്ങളുടെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വാര്‍ത്ത സംബന്ധിച്ച് പ്രതികരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇതുവരെ തയറായിട്ടില്ല.

Top