RSS flag won’t be allowed to replace Tri-colour: Lalu Prasad Yadav

lalu prasad

പാട്‌ന: ദേശീയപതാകയുടെ സ്ഥാനത്ത് ആര്‍.എസ്.എസിന്റെ പതാക ഉയര്‍ത്താനുള്ള ശ്രമം ആര്‍.ജെ.ഡി ശക്തമായി എതിര്‍ക്കുമെന്ന് ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവ്.

ബി.ജെ.പിയും ആര്‍.എസ്.എസ് ദളിത, ന്യൂനപക്ഷ, ക്രിസ്ത്യന്‍ വിരുദ്ധ സംഘടനകളാണ്. ദേശീയപതാകയ്ക്ക് വേണ്ടിയാണ് ജനങ്ങള്‍ ത്യാഗം ചെയ്തത്. ഇപ്പോള്‍ ആര്‍.എസ്.എസിന് ത്രിവര്‍ണ പതാകയുടെ സ്ഥാനത്ത് അവരുടെ പതാക ഉയര്‍ത്തണം. എന്നാല്‍ ആര്‍.ജെ.ഡി ആര്‍.എസ് .എസിന്റെ ആഗ്രഹം സഫലമാക്കാന്‍ അനുവദിക്കില്ല. അവരുടെ പദ്ധതി തങ്ങള്‍ തകര്‍ക്കുമെന്നും ലാലുപ്രസാദ് പറഞ്ഞു.

ഇതിനായി പഞ്ചായത്ത് ഇലക്ഷനുകള്‍ക്ക് ശേഷം പാര്‍ട്ടിയുടെ എം.എല്‍.എമാരുടെയും, എം.എല്‍.സിമാരുടെയും, പാര്‍ട്ടിപ്രവര്‍ത്തകരുടെയും യോഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഹീനമായ പദ്ധതിയെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഗ്രാമങ്ങളിലേക്ക് അയക്കും ഇരുപാര്‍ട്ടികളും ചേര്‍ന്ന് ഗോള്‍വാള്‍ക്കറിന്റെ അജന്‍ഡ നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയമായെന്നും ലാലുപ്രസാദ് വ്യക്തമാക്കി. കൂടാതെ മോദിസര്‍ക്കാര്‍ കള്ളപണം വെളുപ്പിക്കാന്‍ ആളുകളെ സഹായിക്കുകയാണെന്നും ഈ സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ മടുത്തുവെന്നും ആര്‍.ജെ.ഡി തലവന്‍ കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ പാകിസ്ഥാന്‍ കൊടി ഉയര്‍ത്തുകയും ജമ്മുകാശ്മീര്‍ വിഘടനവാദികളെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നരേന്ദ്രമോദിയുടെ ഭരണകാലത്തേ ഇതൊക്കെ സംഭവിക്കുവെന്നും മോദി ഭരണത്തില്‍ എത്തുന്നതിന് മുമ്പ് ഇത്തരത്തിലൊരു സംഭവം കേട്ടിട്ടില്ലെന്നും ലാലു പറഞ്ഞു.

Top