ആലപ്പുഴയില്‍ ആര്‍എസ്എസ് ഡിവൈഎഫ്‌ഐ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

beat

 

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ആര്‍എസ്എസ് ഡിവൈഎഫ്‌ഐ സംഘര്‍ഷം. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ചുങ്കം സ്വദേശികളായ അശ്വിന്‍, സഞ്ജു പ്രകാശ്,സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറുമാസം മുന്‍പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവമെന്നാണ് പൊലീസ് പറയുന്നത്.

 

 

Top