ആര്‍.എസ്.എസ്, സി.പി.എമ്മിന് വോട്ട് മറിക്കാന്‍ സാധ്യതയുണ്ടെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ്, സി.പി.എമ്മിന് വോട്ട് മറിക്കാന്‍ സാധ്യതയുണ്ടെന്ന് കെ. മുരളീധരന്‍ എം പി.

യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസിനെ പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യം. എന്തു വന്നാലും എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മോഹന്‍കുമാര്‍ ജയിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കെ.മുരളീധരന്‍ നേരത്തെയും ആരോപിച്ചിരുന്നു. 15,000 ത്തോളം പേരുകള്‍ രണ്ടു തവണ പട്ടികയിലുണ്ട്. ഇവരെല്ലാം സിപിഎം-ബിജെപി പ്രവര്‍ത്തകരാണ്. വോട്ടു മറിക്കാനുള്ള തന്ത്രമാണിതിന് പിന്നില്‍. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, വോട്ടുകച്ചവട ആരോപണങ്ങളെ സിപിഎം നേരത്തെ തന്നെ തള്ളി കളഞ്ഞിരുന്നു. നേരത്തെ നടത്തിയിട്ടുള്ള വോട്ട് കച്ചവടത്തിന്റെ ജാള്യത മറച്ചുവയ്ക്കാനാണു കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കോന്നിയിലല്ല വേറൊരു മണ്ഡലത്തിലും സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ട് ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Top