ആർ.എസ്.എസ് മേധാവിയുടെ സുരക്ഷ ജീവനക്കാർക്ക് വാഹനം നൽകിയില്ലന്ന് !

കോട്ടയം: ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനൊപ്പമുള്ള സി.ഐ.എസ്.എഫ് കമാന്‍ഡോകള്‍ക്ക് സഞ്ചരിക്കാന്‍ വാഹനം ഏര്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം. 12 സുരക്ഷ ഭടന്മാരാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.

കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ഭാഗവത് തിങ്കളാഴ്ച പുലര്‍ച്ച 4.40നാണ് കോട്ടയം സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. വാഹനമില്ലാത്തതിനെ തുടര്‍ന്ന് ഭാഗവത് പത്ത് മിനിറ്റോളം റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനിന്നതിന് ശേഷമാണ് സുരക്ഷ ഭടന്മാര്‍ക്കുള്ള വാഹനം എത്തിയത്.

സുരക്ഷ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ബോധപൂര്‍വമാണിതെന്നും സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു.

Top