കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷണിച്ചു, മാതാ കൗശല്യ ക്ഷേത്രം സന്ദർശിച്ച് ആര്‍എസ്എസ് മേധാവി

റായ്പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാറിൻറെ ക്ഷണപ്രകാരം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ റായ്പൂരിൻറെ പ്രാന്തപ്രദേശത്തുള്ള ചന്ദ്ഖുരിയിലെ മാതാ കൗശല്യ ക്ഷേത്രം സന്ദർശിച്ചു. തിങ്കളാഴ്ച സമാപിച്ച ആർഎസ്എസിൻറെ ഒരു യോഗത്തിൽ പങ്കെടുക്കാൻ ഛത്തീസ്ഗഡ് തലസ്ഥാനത്ത് എത്തിയതായിരുന്നു മോഹൻ ഭഗവത്.

2020-ൽ ഛത്തീസ്ഗഡ് സർക്കാർ നവീകരിച്ച കൗശല്യ ക്ഷേത്രം, മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തൻറെ സർക്കാർ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളുടെ ഉത്തമ ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്. മതചിഹ്നങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു.

രാമൻറെ അമ്മയായ മാ കൗശല്യയുടെ ജന്മസ്ഥലമാണ് ചന്ദ്രഖുരി എന്നാണ് വാദം. രാമൻറെ അമ്മയുടെ പേരിലാണ് ക്ഷേത്രവും, എന്നാൽ ഈ വാദത്തിന്റെ സാധുത പോലും ബിജെപി നേതാക്കൾ ചോദ്യം ചെയ്തിട്ടുണ്ട്.

 

Top