പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെയുണ്ടായ സംഭവം, ആര്‍എസ്എസ് പ്രവര്‍ത്തകനെ തേടി പൊലീസ്

Bomb blast

കൂത്തുപറമ്പ്: വ്യാഴാഴ്ച പുലര്‍ച്ചെ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് തിരയുന്നു. മലാല്‍ കുടക്കളത്തെ പ്രബേഷിനെയാണ് പൊലീസ് തിരയുന്നത്. ഇയാളാണ് ബോംബേറ് നടത്തിയത് എന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍മാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അരുണ്‍കുമാര്‍, മഹേഷ് എന്നിവര്‍ ബോബേറിന് തൊട്ടുമുമ്പ് വിശ്രമമുറിയിലേക്ക് പോയി.

നായനാര്‍ റോഡിന് സമീപപ്രദേശമായ കുണ്ടുചിറയില്‍ നിന്നും ആഴ്ചകള്‍ക്ക് മുന്‍പ് ബോംബു ശേഖരം കണ്ടെത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പൊലീസ് പിക്കറ്റിംഗ് പോസ്റ്റിനു നേരെ ബോംബേറുണ്ടായത്.

Top