സംഘപരിവാര്‍ ആശയങ്ങളുള്ള ഉദ്യോഗസ്ഥരെ സുപ്രധാന പദവികളില്‍ നിന്ന് നീക്കുമെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: സംഘപരിവാര്‍ ആശയങ്ങളുള്ള ഉദ്യോഗസ്ഥരെ സുപ്രധാന പദവികളില്‍ നിന്നും നീക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ആര്‍എസ്എസ്-ബിജെപി സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് തീരുമാനം.

ഇതിനായി ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ സുപ്രധാന പദവികളില്‍ നിന്നും മാറ്റുകയോ ചെയ്യും. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസഹകരണം ഭരണത്തെ സാരമായി ബാധിക്കുന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ തീരുമാനം.

ബിജെപി സര്‍ക്കാരിന്റെ കാലത്ത് സുപ്രധാന പദവികളില്‍ നിയമിച്ച ആര്‍എസ്എസ് അനുഭാവമുള്ള ഉന്നത ഉദ്യോഗസ്ഥരെയായിരിക്കും സ്ഥലംമാറ്റുക. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് അംഗങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് വിപ്പ് നല്‍കും. നിസഹകരണം പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എമാരും പ്രദേശ് കോണ്‍ഗ്രസ് ഭാരവാഹികളും രംഗത്തെത്തിയത് ശ്രദ്ധിക്കേണ്ടതാണെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ നീക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

Top