ആര്‍.എസ്.എസ് മേധാവിയെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

മുംബൈ: രാജ്യത്ത് രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. അവര്‍ മനുസ്മൃതിയെ മാനിക്കുമ്പോള്‍ നമ്മള്‍ ഭരണഘടനയെ അംഗീകരിക്കുന്നുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍.എസ്.എസ് മേധാവിയെ വെല്ലുവിളിക്കുകയും ചെയ്തു. സംവരണത്തെ കുറിച്ചുള്ള സംവാദത്തിനും ആര്‍.എസ്.എസ് മേധാവിയെ വെല്ലുവിളിച്ചു.

നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടുള്ള രശ്മി ബാഗ് മൈതാനത്ത് പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുസ്മൃതിയും ഭരണഘടനയും തമ്മിലെ പോരില്‍ ഭരണഘടന തന്നെ ജയിക്കും. ‘ബഹുജന്‍’ നാടു ഭരിക്കുന്ന കാലം വരും. അന്ന് മറ്റുള്ളവര്‍ക്ക് സംവരണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Top