മഹാരാഷ്ട്ര ദളിത് പ്രക്ഷോഭം ; നരേന്ദ്ര മോദി മൗനി ബാബയായി തുടരുകയാണെന്ന് കോണ്‍ഗ്രസ്സ്‌

Mallikarjun Kharge

ന്യൂഡല്‍ഹി: കൊറഗണിലെ ദളിത് പ്രക്ഷോഭത്തിന് കാരണം ആര്‍.എസ്.എസും ഹിന്ദുത്വ അജണ്ടയുമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. രാജ്യത്ത് ജാതി അധിഷ്ഠിത അക്രമസംഭവങ്ങള്‍ പെരുകുകയാണ്. ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട മറാത്തികളില്‍ നിന്ന് ദളിതരെ വേര്‍തിരിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ്സ് ലോക്‌സഭയില്‍ അറിയിച്ചു.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനി ബാബയായി തുടരുകയാണെന്നും ലോക് സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.

മോദി സഭയിലെത്തി സംസാരിക്കണം. വിഷയം സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

Top