RSS behibd Vellappalles Samathwa Munnetta Yathra

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ നേതൃത്വം നല്‍കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വര്‍ഗീയ പ്രചരണമാണ് ഈ യാത്രയിലൂടെ ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. സമുദായ സംഘര്‍ഷം വളര്‍ത്താനാണ് ആര്‍.എസ്.എസിന്റെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.

തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ സി.പി.എമ്മിനെ അനുവദിക്കണം. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വി.എസ് നയിക്കുന്നതാണ് ഉത്തമമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതി സി.പി.എമ്മിനില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് സി.പി.എം മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുക. ജനതാദള്‍(യു)വിന് വേണ്ടി സി.പി.എം വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Top