RSS attack in Kottarakara

കൊല്ലം: കൊട്ടാരക്കര അമ്പലക്കരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം. സിപിഎം പ്രവര്‍ത്തകന്‍ അനോജിന് വെട്ടേറ്റു. അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് ആക്രമണം. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ആര്‍എസ്എസുകാര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കൈക്കും കാലിനും വെട്ടേറ്റ അനോജിന്റെ നില ഗുരുതരമാണ്. ഒപ്പമുണ്ടായിരുന്ന അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അവരെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയും ആര്‍എസ്എസുകാര്‍ ഭഭീഷണിമുഴക്കി. നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്തു. സ്ഥലത്ത് കൊട്ടാരക്കര പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Top