പുല്‍പ്പള്ളിയില്‍ എസ്എഫ്ഐ-ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് വധ ശ്രമം

പുല്‍പ്പള്ളി : വയനാട് പുല്‍പ്പള്ളിയില്‍ എസ്എഫ്ഐ-ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് വധ ശ്രമം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

എസ്എഫ്ഐ പ്രകടനത്തിന് നേരെയാണ് അക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിക്കിച്ചിരിക്കുകയാണ്.

എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് മിഥുന്‍, ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതിനിടെ ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. സംഭവത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Top