ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്: പട്ടത്തലച്ചിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുന്‍ എസ്.ഡി.പി.ഐ അടിപ്പെരണ്ട ബ്രാഞ്ച് പ്രസിഡന്റ് നെന്മൊറ കയറാടി പീടികയില്‍ ഇസ്ഹാക്ക് (34), പുതുനഗരം കാട്ടുതെരുവ് സ്വദേശിയും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ ഹാരിസ് (33) എന്നിവരാണ് പിടിയിലായത്. വാഹനങ്ങളും പിടിച്ചെടുത്തു.

ജൂണ്‍ 17നാണ് കേസിനാസ്പദമായ സംഭവം. എലപ്പുള്ളി പട്ടത്തലച്ചിയില്‍ ചായക്കട നടത്തിയിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കടയിലെത്തിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അറസ്റ്റിലായവര്‍ പുതുനഗരം, നെന്മാറ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ്.

പാലക്കാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍, കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐമാരായ വിപിന്‍ കെ. വേണുഗോപാല്‍, ഷാഹുല്‍, രംഗനാഥന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മണികണ്ഠദാസ്, വിനീഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Top