rss activist-attacked-kannur

crime

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മുഴുക്കുന്ന് മണ്ഡലം കാര്യവാഹക് സുജേഷിനാണ് ഇന്ന് രാവിലെ വെട്ടേറ്റത്.

സുജേഷിന്റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ സുജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു.

കുറച്ചു ദിവസങ്ങളായി മുഴുക്കുന്നിലും സമീപ പ്രദേശങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു.

ഇന്നലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെയും ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ ബാക്കിയാണ് ഇന്നത്തെ അക്രമമെന്ന് കരുതുന്നു.

Top