ആർ എസ് എസ് കാര്യവാഹക് കൊല്ലപ്പെട്ടു, വൻ സംഘർഷാവസ്ഥ

തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍എസ്എസ് കാര്യവാഹക് കൊല്ലപ്പെട്ടു.

ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതേതുടര്‍ന്ന് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് സംഘപരിവാര്‍ ആഹ്വാനം ചെയ്തു.

നഗരത്തില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും സംഘര്‍ഷം ഉണ്ടായത്.

സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സന്നാഹം തന്നെ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.

Top