എ എ അസീസ് വീണ്ടും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം : ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയായി വീണ്ടും എ എ അസീസിനെ തെരഞ്ഞെടുത്തു. 2012 ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും 2015ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലുമാണ് അസീസ് ഇതിനു മുമ്പ് സെക്രട്ടറിയായത്.

2001ലും 2006ലും 2011ലും ഇരവിപുരത്തു നിന്നും എം എല്‍ എ യായി. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയാവുന്നതിനു മുമ്പ് പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറിയായും യുടിയുസി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ യു ടി യു സി ദേശീയ പ്രസിഡന്റാണ്. കശുവണ്ടി തൊഴിലാളി യൂണിയന്‍, കേരള വാട്ടര്‍ വര്‍ക്സ് എംപ്ലോയീസ് യൂണിയന്‍ തുടങ്ങി 30 ഓളം യൂണിയനുകളുടെ ഭാരവാഹിയാണ്.

Top