ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന പ്രസ്താവനയുമായി സീതാറാം യെച്ചൂരി

yechuri

കൊല്ലം: ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന പ്രസ്താവനയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളില്‍ ആര്‍എസ്പി ഇടത് പക്ഷത്തിനൊപ്പമാണെന്നും എന്നാല്‍ കേരളത്തില്‍ മാത്രം ഇടതുപക്ഷത്തിനെതിരേയാണെന്നും യെച്ചൂരി പറയുന്നു.

ആര്‍എസ്പിയുടെ ഇരട്ടമുഖമാണ് ഈ നിലപാടിലൂടെ വ്യക്തമാവുന്നതെന്നും. ‘ആര്‍എസ്പിക്ക് കേരളത്തില്‍ ഒരു നിലപാടും ബംഗാളില്‍ വേറൊരു നിലപാടുമാണുള്ളതെന്നും, കേരളത്തില്‍ ഇടതുപക്ഷത്തെ വഞ്ചിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് പോയതെന്നും, ഈ വൈരുദ്ധ്യം അവരാണ് വിശദീകരിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു

Top