RSP- RSPL

കൊല്ലം: ആര്‍എസ്പി ചിഹ്നത്തിന് അവകാശവാദവുമായി കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പിഎല്‍. മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നം തങ്ങള്‍ക്കനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പിഎല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അതേസമയം കയ്പമംഗലത്തിലെ സീറ്റ് ആര്‍എസ്പി വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ആര്‍ എസ്പിഎല്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബലദേവ് ആരോപിച്ചു.

കേരളത്തിലും ദേശീയതലത്തിലും ഇടതുമുന്നണിയലായതിനാല്‍ മണ്‍വെട്ടി മണ്‍കോരി ചിഹ്നം ധാര്‍മികമായും നിയമ പരമായും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ആര്‍എസ്പിഎല്ലിന്റെ അവകാശ വാദം. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍എസ്പിഎല്‍ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

പ്രേമചന്ദ്രന്‍ ആര്‍എസ്പിക്ക് അനുവദിച്ച കയ്പമംഗലം സീറ്റ് വില്‍പ്പന ചരക്കാക്കാന്‍ ശ്രമം നടത്തി. തുക സംബന്ധിച്ച തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പിന്മാറാന്‍ കാരണമെന്നും ആര്‍എസ്പിഎല്‍ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ ബലദേവ് ആരോപിച്ചു.

അതേസമയം ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാന്‍ ആര്‍എസ്പിഎല്ലിന് അവകാശമില്ലന്നും ആര്‍എസ്പി നേതൃത്വം അറിയിച്ചു.

Top