കോണ്‍ഗ്രസിനൊപ്പം ആര്‍ എസ് പിക്ക് അധികകാലം നില്‍ക്കാന്‍ കഴിയില്ല: ടി.ജെ. ചന്ദ്രചൂഢന്‍

തിരുവനന്തപുരം: ആര്‍എസ്പിക്ക് അധികകാലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് അഖിലേന്ത്യാ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്‍.

സിപിഎമ്മിന്റെ ചെയ്തികളാണ് ആര്‍എസ്പിയെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഇടയാക്കിയത്. ഘടകക്ഷികളെ വിഴുങ്ങുന്ന നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. രാഹുല്‍ഗാന്ധിയെ ആക്രമിച്ചിട്ടുപോലും ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നിലനില്‍ക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ നേരെ നില്‍ക്കണം. ഇപ്പോള്‍ ഇടത്തും വലത്തുമല്ലാതെയാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസാണ് രാജ്യത്തു വര്‍ഗീയതയുടെ കെട്ടഴിച്ചുവിട്ടതെന്നും ചന്ദ്ര ചൂഢന്‍ കുറ്റപ്പെടുത്തി.

Top