വിക്രം ചിത്രം മഹാവീര്‍ കര്‍ണ ഉപേക്ഷിച്ചിട്ടില്ല; ആര്‍ എസ് വിമല്‍

vikram

മിഴ് നടന്‍ വിക്രം മുഖ്യകഥാപാത്രമാകുന്ന ചിത്രം ‘മഹാവീര്‍ കര്‍ണ’ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍. അടുത്തിടെ ‘ധര്‍മ്മരാജ്യ’ എന്ന പുതിയ ചിത്രം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മഹാവീര്‍ കര്‍ണ ഉപേക്ഷിച്ചുവോ എന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയത്.

‘കോബ്ര’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിക്രം മഹാവീര്‍ കര്‍ണയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു. വിക്രത്തിനൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴിലും ഹിന്ദിയിലും ഒരുക്കുമെന്നും 32 ഭാഷകളിലായി ഡബ്ബ് ചെയ്ത് ഇറക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുളള പ്രമുഖ താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top