ആര്‍ എസ് വിമല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും

തിരുവിതാംകൂര്‍ രാജ്യപശ്ചാത്തലത്തില്‍ ആര്‍എസ് വിമല്‍ ഒരുക്കുന്ന ചിത്രമാണ് ധര്‍മ്മ രാജ്യ. മലയാളത്തിലെ സൂപ്പര്‍ താരം പ്രധാന വേഷത്തിലെത്തുമെന്നാണ് വിമല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്. ചിത്രം മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുഗു ഭാഷകളില്‍ ഒരുക്കുന്നുണ്ട്.

ബോളിവുഡില്‍ നിന്ന് ഉള്‍പ്പെടെയുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് പുതിയ വിവരം. വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വിമല്‍ ഇപ്പോള്‍ കര്‍ണന്‍ സിനിമയുടെ പണിപ്പുരയിലാണ്.

Top