തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കാനൊരുങ്ങി സംവിധായകന് ആര് എസ് വിമല്‍. ധര്‍മരാജ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍താരം നായകനാകുമെന്നും വിമല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ ലണ്ടനിലാണ് സിനിമ ചിത്രീകരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുക. വിമല്‍ ഇപ്പോള്‍ കര്‍ണ്ണന്റെ പണിപ്പുരയിലാണ്.