ആര്‍എസ് വിമല്‍ ഒരുക്കുന്ന ചിത്രം മഹാവീര്‍ കര്‍ണ്ണയില്‍ ഇന്ദ്രന്‍സ്

mahaveer-karna

ന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ ആര്‍.എസ് വിമല്‍ ചിയാന്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന മഹാവീര്‍ കര്‍ണ്ണയില്‍ മലയാളത്തില്‍ നിന്ന് ഇന്ദ്രന്‍സ് ഉണ്ടാകുമെന്ന് സൂചന. ഇന്ദ്രന്‍സിന്റെ വേഷത്തെ കുറിച്ച് സൂചനകളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

300 കോടി ബജറ്റ് വരുന്ന മഹാവീര്‍ കര്‍ണ്ണയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളുള്‍പ്പടെ ഭാഗമാകുന്നുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top