Rs two crore for King Liar’s climax

ഇപ്പോള്‍ ക്ലൈമാക്‌സുകള്‍ക്കും പാട്ടുരംഗങ്ങള്‍ക്കുമായി കോടികള്‍ മുടക്കുന്നതാണ് മലയാള സിനിമയിലെ ട്രെന്‍ഡ്. വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ട് സംവിധാനം ചെയ്യുന്ന കിംഗ് ലയറിന്റെ ക്ലൈമാക്‌സിന് ചെലവാക്കിയത് രണ്ട് കോടിയാണ്.

ദിലീപ് നായകനാകുന്ന ചിത്രത്തില്‍ പ്രേമം സിനിമയിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യന്‍ ആണ് നായിക.

എട്ട് ദിവസത്തോളം കൊച്ചിയിലായിരുന്നു ക്ലൈമാക്‌സ് ചിത്രീകരണം. ബംഗളുരു, ഗോവ, മുംബയ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇരുന്നൂറില്‍പരം വിദേശികള്‍ ക്ലൈമാക്‌സ് ചിത്രീകരണത്തിനുണ്ടായിരുന്നു. മിസ് ഇന്ത്യ വേള്‍ഡായ നടാഷ സൂരിയും കിംഗ് ലയറിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷമാണ് നടാഷയ്ക്ക്. കൂടാതെ ഡല്‍ഹിയില്‍ നിന്നുള്ള മറ്റു പല മോഡലുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top